ഭാരതീയ ചികിത്സാ വകുപ്പിലും മറ്റ് സ്ഥാപങ്ങളിലും അവസരങ്ങൾ
ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർസാന്ത്വനത്തിലേക്ക് മൾട്ടിപർപ്പസ് വർക്കർ / ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഫെബ്രുവരി 27 രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.
ഗൈനക്കോളജി വിഭാഗത്തിൽ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ മാർച്ച് 4ന് അഭിമുഖം നടത്തും. ഗൈനക്കോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 25ന് അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in വെബ്സൈറ്റിൽ ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391
കിക്മയിൽ എം.ബി.എ അഭിമുഖം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10 മുതൽ ഒന്ന് വരെ കോഴിക്കോട് തളി ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലും
25ന് രാവിലെ 10 മുതൽ ഒന്ന് വരെ കണ്ണൂർ കാൾടെക്സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലും അഭിമുഖം നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9447002106. വെബ്സൈറ്റ്: www.kicma.ac.in
