മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗങ്ങളിലേക്ക് അവസരങ്ങൾ.

പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗങ്ങളിലേക്ക് ഒരുവര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍
1) ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയന്‍സ്
2) അറ്റന്‍ഡര്‍ : രണ്ട്, ഏഴാം ക്ലാസ്
3) സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടന്‍.
4) ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: രണ്ട്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള പഠനം പൂര്‍ത്തീകരിച്ചവര്‍( ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന).


5) പബ്ലിക് റിലേഷന്‍ ഓഫീസര്‍: രണ്ട്, എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലര്‍ കോഴ്സ്.
6) ആംബുലന്‍സ് ഡ്രൈവര്‍ : മൂന്ന്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസന്‍സും ബാഡ്ജും).
7) ഇസിജി ടെക്നീഷ്യന്‍ : രണ്ട്, വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ 8)വാസ്‌കുലാര്‍ ടെക്നീഷ്യന്‍, ബാച്ചിലര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍.

 9)ഫാര്‍മസിസ്റ്റ് : രണ്ട്, ബി ഫാം/ ഡി ഫാം/ ഫാം ഡി/ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
10) ക്ലര്‍ക്ക് : ഒന്ന് , പ്ലസ് ടു, ടാലി, ഡിസിഎ (കമ്പ്യൂട്ടര്‍ പരിജ്ഞാനം).

യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ സമര്‍പ്പിക്കണം.

2) ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ യോഗ പരിശീലനം നല്‍കുന്നതിന് അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും യോഗ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 17 ന് പകല്‍ 11 ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകള്‍, വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനു നേരിട്ട് ഹാജരാകണമെന്ന് വെളിയനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain