ശുചിത്വ മിഷനിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ.

ശുചിത്വ മിഷനിൽ ഉൾപ്പെടെ  വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ.
പാലക്കാട് : ജില്ലകളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിവര-വിജ്ഞാന-വ്യാപന പ്രവർത്തനങ്ങളിലും, ക്യാംപെയിൻ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി ജില്ലാ ശുചിത്വമിഷനിൽ ഐ.ഇ.സി ഇന്റേൺസിനെ നിയമിക്കുന്നു.

ഒരു വർഷത്തേക്കാണ് നിയമനം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ്/ സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ്/ സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.

യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിട്ടുള്ളതായിരിക്കണം. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 10000 രൂപ സ്റ്റൈപൻ്റ് ലഭിക്കും.

പാലക്കാട് ജില്ലയില്‍ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ തിരിച്ചറിയൽ രേഖ, ജനന തിയ്യതി തെളിയിക്കുന്ന രേഖ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഫെബ്രുവരി 20 നകം ഇ-മെയിൽ വിലാസത്തിലേക്ക് അയച്ച് നല്‍കണം.

2) കോഴിക്കോട് ബിലാത്തിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫെബ്രുവരി 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
അപേക്ഷാഫോറം വെബ്സൈറ്റിലും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain