ഒരൊഴിവാണുള്ളയ്.
യോഗ്യത: സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ, പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി: 23-60.
വേതനം: 50000 രൂപ.
അപേക്ഷകർ ബയോഡേറ്റ, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 20ന് മുമ്പ് അപേക്ഷിക്കണം. വിലാസം: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002
2) തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്.
മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം.