അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അവസരങ്ങൾ

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അവസരങ്ങൾ 
പാലക്കാട് : ഷൊര്‍ണ്ണൂര്‍ നഗരസഭ പരിധിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ജനുവരി ഒന്നിന് 35 വയസ്സ് കവിയാത്ത 18 വയസ്സ് തികഞ്ഞ ഷൊര്‍ണ്ണൂര്‍ നഗരസഭയിലെ ഇരുപത്തി അഞ്ചാം വാര്‍ഡില്‍ സ്ഥിര താമസമാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
വര്‍ക്കര്‍ക്ക് പ്ലസ്ടു വും ഹെല്‍പ്പര്‍ക്ക് പത്താം ക്ലാസ്സുമാണ് യോഗ്യത.

അപേക്ഷകള്‍ ഫെബ്രുവരി 25 നു മുന്‍പായി ഷൊര്‍ണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റപ്പാലം അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ നല്‍കണമെന്ന് ഐ.സി.ഡി.എസ് ഒറ്റപ്പാലം അഡീഷ്ണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

2) ആലപ്പുഴ ഗവ.ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു.

എംബിബിഎസ്, എംഡി/ഡിഎന്‍ബി അനസ്തേഷ്യോളജിയാണ് യോഗ്യത.
അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 25 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.

താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് അഭിമുഖത്തിന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain