വിവിധ പഞ്ചായത്തുകളിൽ ജലനിധിയിൽ അവസരം
ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയിൽ താല്‍ക്കാലിക വോളണ്ടിയർമാരെ നിയമിക്കുന്നു. പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ. വിദ്യാഭ്യാസ യോഗ്യത ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ പാസായവർക്ക്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിവരങ്ങൾ താഴെ നൽകുന്നു.
തീയതി : ഫെബ്രുവരി 19
സമയം: രാവിലെ 10 മണി
സ്ഥലം: ജലനിധി മലപ്പുറം മേഖലാ കാര്യാലയം, കുന്നുമ്മല്‍ യുഎംകെ ടവർ, മലപ്പുറം .
അഭിമുഖത്തിന് ആവശ്യമായ രേഖകൾ:
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.
2) കാസർകോട് : ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കെയര്‍ ടേക്കര്‍ ഒഴിവ്.
താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഫെബ്രുവരി 20ന് രാവിലെ 10ന് കൂടികാഴ്ച നടത്തും.
യോഗ്യത പ്ലസ്ടു, ആര്‍.സി.ഐ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദം.
ഇവരുടെ അഭാവത്തില്‍ പ്ലസ്ടു യോഗ്യതയുള്ള സേവനതല്‍പ്പരായ പരിചയസമ്പന്നരെ പരിഗണിക്കും.
പ്രായപരിധി 25 നും 45നും മദ്ധ്യേ.