സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരങ്ങൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരങ്ങൾ.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
ക്രെഡിറ്റ് ഓഫീസർമാരുടെ തസ്‌തിക യിലേക്കാണ് പുതിയ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്.

ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ജുനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്കെയിൽ 1 (ജെഎംജിഎസ് ഐ) പ്രകാരമുള്ള റിക്രൂട്ട്‌മെന്റ്റാണ് നടക്കുക. താൽപര്യമുള്ളവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

പ്രായപരിധി

20 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 1994 നവംബർ 30നും 2004 നവംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ 

ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ കോളജിൽ നിന്നോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം വേണം. എസ്.സി, എസ്.ടി. പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് 55 ശതമാനം മതി.

ശമ്പള വിവരങ്ങൾ 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും. 


താൽപര്യമുള്ള ഉദ്യോഗാർഥികൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. വിശദമായ വിജ്ഞാപനവും, 
യോഗ്യത മാനദണ്ഡങ്ങളും വെബ്‌സൈറ്റിലുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain