കെപ്കോയിൽ വിവിധ ഒഴിവുകളിലേക്ക് അവസരങ്ങൾ.
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KEPCO) – കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം.അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി
ഒഴിവ്: 2
യോഗ്യത & പരിചയം രണ്ട് വർഷത്തെ പരിചയമുള്ള ടാലി ERP ഉള്ള M Com അല്ലെങ്കിൽ CA ഇന്റർ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായ ശേഷം ആർട്ടിക്കിൾഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ.
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി
ഒഴിവ്: 1 ( പുരുഷൻ)
യോഗ്യത: B Com, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടാലി അക്കൗണ്ടിംഗിൽ (സോഫ്റ്റ്‌വെയർ) പരിജ്ഞാനം.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്.