ദിവസ വേതനാടിസ്ഥാനത്തില്‍ ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയിൽ അവസരം

ദിവസ വേതനാടിസ്ഥാനത്തില്‍ ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയിൽ അവസരം 
ദിവസ വേതനാടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി 
ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കായി സ്‌കില്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.

ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 25നും 45നും മദ്ധ്യേ പ്രായമുള്ളവരെയുമാണ് പരിഗണിക്കുക. പ്ലംബിംഗ് ജോലിയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അഡാക്കിന്റെ വര്‍ക്കല, ഓടയം ഹാച്ചറിയില്‍ ഫെബ്രുവരി 13ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 
ഫോണ്‍: 9037764919, 9544858778

കേരള ഫിഷറീസ് വകുപ്പിനു കീഴിൽ കൗൺസലർ നിയമനം

കേരള ഫിഷറീസ് വകുപ്പിനു കീഴിൽ റസിഡൻഷ്യൽ രീതിയിൽ ഒമ്പത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ്സുകളിൽ കൗൺസലർമാരെ നിയമിക്കുന്നു.


 മെഡിക്കൽ ആൻഡ് സൈക്യാട്രി/ ചൈൽഡ് വെൽഫെയറിലുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ കൗൺസലിങ്/ ക്ലിനിക്കൽ സൈക്കോളജിയിലുള്ള പി ജി ആണ് യോഗ്യത. സർക്കാർ മേഖലയിൽ കൗൺസലിങ് നടത്തിയുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സ്യതൊഴിലാളികളുടെ മക്കൾക്ക്/ മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന.

അപേക്ഷകർ ഫെബ്രുവരി 12 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. വിലാസം: ഫിഷറീസ് ഡയറക്ടർ, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33. ഇ-മെയിൽ: fisheriesdirector@gmail.com. കൂടുതൽ വിവരങ്ങൾക്ക്: https://fisherieskerala.gov.in, 0471-2305042.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain