മെഡിക്കല്‍ കോളേജിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ.
മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജിലെ എസ് ഡി എം ആര്‍ യൂണിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിരുദവും എം.സി.എയും / യു.ജി.സി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.ആരോഗ്യ-ഗവേഷണ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഫെബ്രുവരി 19 ന് വൈകുന്നേരം അഞ്ചിനു മുന്‍പായി ഇമെയില്‍ വിലാസത്തില്‍ അയക്കണം.
2) തൃശ്ശൂര്‍ ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഒഴിവുള്ള 46 അപ്രന്റീസ് നഴ്‌സ്, ഒരു പാരാമെഡിക്കല്‍ അപ്രന്റീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി. നഴ്‌സിങ് / ജനറല്‍ നഴ്‌സിങ് പാസ്സായ ഉദ്യോഗാത്ഥികള്‍ക്കാണ് അപ്രന്റീസ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്.
ബി.എസ്.സി. നഴ്‌സിങ് യോഗ്യതയുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിച്ച ശേഷമേ ജനറല്‍ നഴ്‌സിങ് യോഗ്യതയുള്ളവരെ പരിഗണക്കുകയുള്ളൂ. പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ കോഴ്‌സ് പാസ്സായിരിക്കണം.
21 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് പരിശീലന കാലാവധി.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ - 680 003 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 ന് വൈകീട്ട് അഞ്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.
3) കോഴിക്കോട് ശ്രീ ഋഷിപുരം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകള്‍ ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
അപേക്ഷാ ഫോം വെബ്സൈറ്റിലും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്.