ദിവസവേതനാടിസ്ഥാനത്തില്‍ ജനറല്‍ ആശുപത്രിയില്‍ അവസരങ്ങൾ

ദിവസവേതനാടിസ്ഥാനത്തില്‍ ജനറല്‍ ആശുപത്രിയില്‍ അവസരങ്ങൾ 
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍(പുരുഷന്‍മാര്‍), സെക്യൂരിറ്റി തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.

യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 17 രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍: യോഗ്യത -ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷ ഡിപ്ലോമ ഇലക്ട്രിക്കല്‍ /പ്ലംബിംഗ്/എസ്ടിപി പ്രവര്‍ത്തനത്തില്‍ ഉള്ള പ്രവൃത്തി പരിചയം. 2025 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

സെക്യൂരിറ്റി :യോഗ്യത-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ ജീവനക്കാര്‍ക്ക് സെക്യൂരിറ്റിയായി അപേക്ഷിക്കാം.
2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്.

2) ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ യോഗ പരിശീലനം നല്‍കുന്നതിന് അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും യോഗ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 17 ന് പകല്‍ 11 ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകള്‍, വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനു നേരിട്ട് ഹാജരാകണമെന്ന് വെളിയനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain