താലൂക്കാശുപത്രിയിലേക്ക് സെക്യൂരിറ്റി മുതൽ അവസരങ്ങൾ
കോന്നി താലൂക്കാശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 11ന് രാവിലെ 10.30 ന് മുമ്പ് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം. പ്രായപരിധി 30-50. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2243469.
2. കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 15ന് വൈകിട്ട് 3.30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.