കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യ റെയർ എർത്ത് ലിമിറ്റഡിൽ അവസരങ്ങൾ

കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യ റെയർ എർത്ത് ലിമിറ്റഡിൽ (TREL) ജോലി നേടാൻ അവസരം.

 ഐആർഇഎൽ പുതുതായി വിവിധ സ്ട്രീമുകളിൽ അപ്രന്റീസ് നിയമനം നടത്തുന്നു. ഗ്രാഡ്വേറ്റ് അപ്രൻറീസ്, ട്രെയിൻഡ് അപ്രന്റ്റീസ്, ടെക്‌നീഷ്യൻ അപ്രന്റീസ്, ജനറൽ സ്ട്രീം എന്നിങ്ങനെയാണ് വിഭാഗങ്ങൾ. താൽപര്യമുള്ളവർക്ക് മാർച്ച് 13 മുതൽ 28 വരെ ഓൺലൈൻ അപേക്ഷ നൽകാം.

യോഗ്യത
ട്രേഡ് അപ്രന്റീസ് തസ്‌തികകളിൽ അതത് ട്രേഡുകളിൽ ഐടിഐ യോഗ്യതയാണ് വേണ്ടത്.

ഗ്രാഡ്വേറ്റ് അപ്രന്റീസ് തസ്‌തികകളിൽ ബന്ധപ്പെട്ട ട്രേഡുകളിൽ ബിടെക്കോ/ബിഇയോ വേണം.

ടെക്നീഷ്യൻ അപ്രന്റീസ് തസ്‌തികകളിൽ ബന്ധപ്പെട്ട ട്രേഡുകളിൽ ഡിപ്ലോമയാണ് യോഗ്യത.
ജനറൽ സ്ട്രീമിൽ തന്നിരിക്കുന്ന വിഷയങ്ങൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. 

പ്രായപരിധി18 വയസ് മുതൽ 25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

അപേക്ഷ വിവരങ്ങൾ
മാർച്ച് 28ന് മുൻപായി അപേക്ഷ നൽകണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ www.irel.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെന്റ്റ് വിൻഡോ തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ നൽകി ഓൺ‌ലൈൻ അപേക്ഷ പൂർത്തിയാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain