ശുചിത്വ മിഷനില്‍ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ശുചിത്വ മിഷനില്‍ ഉൾപ്പെടെ വിവിധ അവസരങ്ങൾ 
പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ.

മാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും.


സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11ന് രാവിലെ 11 ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ വോക്ക്- ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം.

2) വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ മാർച്ച് 10 ന് അഭിമുഖം നടക്കും.

എം ബി ബി എസ് യോഗ്യതയും ടി സി എം സി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മാർച്ച് 10 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain