അങ്കണവാടിയിൽ വിവിധ ജില്ലകളിൽ അവസരങ്ങൾ

അങ്കണവാടിയിൽ വിവിധ ജില്ലകളിൽ അവസരങ്ങൾ
ഏറ്റുമാനൂർ ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ 108-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. 

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ്, ജനനത്തീയതി, ജാതി സർട്ടിഫിക്കറ്റ്, മുൻപരിചയം, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും.

ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം

എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുന്നുമ്മൽ (102-ാം നമ്പർ) അങ്കൺവാടിയിൽ ക്രഷ് വർക്കർ/ ഹെൽപ്പർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. അപേക്ഷകർ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. 

18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു ജയിച്ചവർക്ക് ക്രഷ് വർക്കർ തസ്തികയിലേക്കും, 


എസ്എസ്എൽസി ജയിച്ചവർക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ അയക്കാനുള്ള അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ അരീക്കോട് ഐസിഡിഎസ് ഓഫീസിൽ നിന്ന് ലഭിക്കും. 
ഫോൺ: 04832852939.

അഭിമുഖം 28 ന്  

അമൃത് മിത്ര പദ്ധതിയിലുള്‍പ്പെടുത്തി തളിപ്പറമ്പ് നഗരസഭയില്‍ നടപ്പാക്കുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ബി എസ് സി ബിരുദധാരികളായ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28ന് രാവിലെ 10 ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. 

സയന്‍സ് ബിരുദധാരികളുടെ അഭാവത്തില്‍ മറ്റ് ബിരുദങ്ങളെയും പരിഗണിക്കും. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain