സാമൂഹ്യനീതി വകുപ്പിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബുക്ക് ബൈൻഡിങ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു.ഒരു ഒഴിവാണുള്ളത്.
എസ്.എസ്.എൽ.സി, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ് (ബുക്ക് ബൈൻഡിങ്) ആണ് വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി 50 വയസ്.
പ്രതിദിന ഓണറേറിയം 730 രൂപ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ ആയതിന്റെ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 14 രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം.
ഇന്റർവ്യൂവിനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്തയും അനുവദിക്കില്ല.
വിശദ വിവരങ്ങൾക്ക് പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക.
2) കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
പ്ലസ് ടു, ഡിഗ്രി, പിജി, ബിഎഡ്, എംബിഎ, എംഎസ്ഡബ്ല്യൂ, ബിസിഎ,/എംസിഎ, ബിഎഫ്എ, ഡിസിഎ/പിജിഡിസിഎ എന്നീ യോഗ്യതകളുളള സ്റ്റുഡന്റ് മെന്റര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേര്‍സ്, ഫുട്‌ബോള്‍/വോളിബോള്‍ കോച്ച്, വീഡിയോ എഡിറ്റര്‍, കണ്ടന്റ് റെറ്റര്‍ ഫാക്കല്‍റ്റി- അബാക്കസ് ടീച്ചര്‍, ഡിസൈനര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച.
ഒഴിവ് സംബന്ധമായ വിവരങ്ങള്‍ക്ക് നമ്പറിൽ ബന്ധപ്പെടണം.