സർക്കാർ ആയൂർവേദ ആശുപത്രിയിൽ അവസരങ്ങൾ

സർക്കാർ ആയൂർവേദ ആശുപത്രിയിൽ അവസരങ്ങൾ

സർക്കാർ ആയൂർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് 600 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.

യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അംഗീകൃത ഡ്രൈവിങ് ലൈസ൯സ്-എൽഎംവി, അംഗീകൃത ട്രാ൯സ്പോർട്ട് ഡ്രൈവിങ് ലൈസ൯സ് അഭിലഷണീയം.

2025 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. 

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26-ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.

2) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്റ്റിനുവേണ്ടി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.


രണ്ട് ഒഴിവുകളുണ്ട്.

ജനറൽ സർജറിയിൽ എം.എസ് അല്ലെങ്കിൽ ഡിഎൻബി അല്ലെങ്കിൽ സ്ഥിര രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത.

പ്രതിമാസ വേതനം 50,000 രൂപ.
കരാർ കാലാവധി ഒരു വർഷമാണ്. യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain