ബഡ്സ് സ്‌കൂളിലേക്ക് പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

ബഡ്സ് സ്‌കൂളിലേക്ക് പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
അങ്കണവാടി ഡ്രൈവര്‍, ആയ നിയമനം
കൊല്ലം അര്‍ബന്‍ രണ്ട് ഐസിഡിഎസ് പരിധിയിലെ ബഡ്സ് സ്‌കൂളിലേക്ക് ഡ്രൈവറേയും ആയയെയും നിയമിക്കുന്നതിന് മാര്‍ച്ച് 21ന് ഉച്ചക്ക് മൂന്നിന് കോര്‍പ്പറേഷന്‍ മേയറുടെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡ്രൈവര്‍ക്ക് നല്ല മാനസ്സിക ആരോഗ്യവും, ഹെവി ഡ്രൈവിംഗ് ലൈസന്‍സും, അഞ്ച് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. 10-ാ0 ക്ലാസ് പാസ്സായിരിക്കണം. 

പ്രായപരിധി 40 വയസ്. ആയ തസ്തികയിലേക്ക് 35 നും 40 നും ഇടയില്‍ പ്രായമുള്ള ശാരീരിക മാനസ്സിക ആരോഗ്യമുള്ള 10-ാ0 ക്ലാസ് പാസ്സായ സ്ത്രീകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍-0474 2740590, 9188959663.

അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമനം

കൊല്ലം അര്‍ബന്‍ രണ്ട് ഐസിഡിഎസ് പരിധിയിലെ ഗോപാലശ്ശേരി പഞ്ചായത്ത് സ്‌കൂളിലുള്ള അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍/ഹെല്‍പ്പമാരെ നിയമിക്കുന്നതിന് മാര്‍ച്ച് 21ന് ഉച്ചക്ക് രണ്ടിന് കോര്‍പ്പറേഷന്‍ മേയറുടെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.   

കോര്‍പ്പറേഷനിലെ 28-ാം ഡിവിഷനിലെ സ്ഥിര താമസക്കാര്‍ക്കാണ് അവസരം.

പ്രായപരിധി- 18-35 വയസ്. യോഗ്യത: വര്‍ക്കര്‍- പ്ലസ് ടു, ഹെല്‍പ്പര്‍- എസ്എസ്എല്‍സി. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain