കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരങ്ങൾ.

കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരങ്ങൾ.
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. എസ്റ്റാബ്ലിഷിങ് ബാംബു പ്ലാന്റേഷൻസ് ഇൻ ഡിഫറന്റ് അഗ്രോ-ക്ലൈമാറ്റിക് സോൺസ് ആന്റ് ഇവാലുവേഷൻ ഓഫ് ഗ്രോത്ത് പെർഫോമൻസ് എന്ന പ്രൊജക്ടിലേക്കാണ് നിയമനം.

2026 മെയ് 20 വരെയാണ് കാലാവധി. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദമുള്ളവർക്ക് മാർച്ച് 25ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രതിമാസം 18000/ രൂപ ഫെല്ലോഷിപ്പായി ലഭിക്കും.
36 വയസാണ് പ്രായപരിധി.
പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

താൽപര്യമുള്ളവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.

2) കണ്ണൂർ: പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗീകാരമുള്ളവർക്ക് അപേക്ഷിക്കാം.


ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മാർച്ച് 26 രാവിലെ 11 ന് പി.എച്ച്.സി കോൺഫറൻസ് ഹാളിൽ ഹാജരാകണം.

3) പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമികളിലേക്ക് ഫുട്‌ബോള്‍ പരിശീലകരെ താത്ക്കാലികമായി നിയമിക്കുന്നു.

ഡി ലൈസന്‍സ് (D LICENCE) ആണ് കുറഞ്ഞ യോഗ്യത.
അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain