സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നു.
യോഗ്യത, വേതനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
അപേക്ഷകൾ ഇമെയിൽ മുഖേനയോ തപാൽ വഴിയോ അപേക്ഷ നൽകാം.
ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം 2025 മാർച്ച് 15 തീയതിയ്ക്ക് മുൻപായി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ ഇമെയിൽ മുഖേനയോ (swak.kerala@gmail.com) ലഭ്യമാക്കേണ്ടതാണ്.
ലഭിക്കുന്ന അപേക്ഷകളിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതും അഭിമുഖത്തിലൂടെ അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നതുമായിരിയ്ക്കും. (www.swak.kerala.gov.in).
