കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് മുതൽ അവസരങ്ങൾ.

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് മുതൽ അവസരങ്ങൾ.
ഐസിഎംആറില്‍ എല്‍.ഡി, യുഡി ക്ലര്‍ക്ക്; 48 ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ല്‍ ജോലി നേടാന്‍ അവസരം. ഐസിഎംആറിന് കീഴിലുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അസിസ്റ്റന്റ്, യുഡി ക്ലര്‍ക്ക്, എല്‍ഡി ക്ലര്‍ക്ക് തസ്തികകളില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. ആകെ 48 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍.

പ്രായപരിധി

അസിസ്റ്റന്റ് = 18നും 30നും ഇടയില്‍. 
യുഡി ക്ലര്‍ക്ക് = 18നും 27നും ഇടയില്‍. 
എല്‍ഡി ക്ലര്‍ക്ക് = 18നും 27നും ഇടയില്‍.

ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍/ ഒഴിവുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍ക്കുലോസിസ്- ചെന്നൈ

1) അസിസ്റ്റന്റ് 05
2) യുഡി ക്ലര്‍ക്ക് 10
3) എല്‍ഡി ക്ലര്‍ക്ക് 10

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി- ചെന്നൈ

1) അസിസ്റ്റന്റ് 01
2) യുഡി ക്ലര്‍ക്ക് 02
3) എല്‍ഡി ക്ലര്‍ക്ക് 07

റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, ആന്തമാന്‍ ആന്റ് നിക്കോബാര്‍

1) അസിസ്റ്റന്റ് 02
2) യുഡി ക്ലര്‍ക്ക് 02
3) എല്‍ഡി ക്ലര്‍ക്ക് 07

വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍- പുതുച്ചേരി

1) അസിസ്റ്റന്റ് 02
2) യുഡി ക്ലര്‍ക്ക് 01
3) എല്‍ഡി ക്ലര്‍ക്ക് 04

ശമ്പള വിവരങ്ങൾ 

അസിസ്റ്റന്റ് തസ്തികയില്‍ 35,400 മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും

യുഡി ക്ലര്‍ക്ക് തസ്തികയില്‍ 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം ലഭിക്കും.

എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 19,900 മുതല്‍ 63,200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ വിവരങ്ങൾ 

അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.icmr.gov.in സന്ദര്‍ശിക്കുക. വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain