സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അവസരം

സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അവസരം
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കാഴ്ച പരിമിതി വിഭാഗത്തിനായി ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ്/ കൊമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദം.


 അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡേറ്റാ ബേസ് മാനേജ്‌മെന്റ് സിസ്റ്റം (111 പ്ലസ്) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റാണ് യോഗ്യത.

മേൽ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലയിലെ 18-41 പ്രായപരിധിയുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളിൽ 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

2) എറണാകുളം: അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂര്‍, പഞ്ചായത്ത് വാര്‍ഡ് എട്ടിലെ 10- നമ്പര്‍ അങ്കണവാടിയിലേക്കും, 


കാലടി പഞ്ചായത്തിലെ വാര്‍ഡ് 15 ലെ 44- നമ്പര്‍ അങ്കണവാടിയിലേക്കും, തുറവൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പതിലെ 62- നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കമാലി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ടിലെ 79 നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് വര്‍ക്കര്‍ / ക്രഷ് ഹെല്‍പ്പര്‍മാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് /മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25-ന് വൈകിട്ട് അഞ്ചുവരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain