കൊച്ചിൻ യൂണിവേഴ്സിറ്റി /കുസാറ്റ്
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ വകുപ്പുകളിലായി സ്റ്റോർ കീപ്പർ, ടെക്നിഷ്യൻ ഗ്രേഡ് I, ഗ്രേഡ് II, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികകളിലായി 16ഒഴിവ്. സ്റ്റോർ കീപ്പർ തസ്തികയിലേക്ക് മാർച്ച് 29 വരെയും മറ്റു തസ്തികകളിലേക്ക് മാർച്ച് 25 വരെയും അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി, അപ്ലൈഡ് കെമിസ്ട്രി, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്ങ്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ മെഡിക്കൽ സെന്ററിൽ യൂണിവേഴ്സിറ്റി മെഡിക്കൽ ഓഫിസറുടെ ഒരു ഒഴിവ്. കരാർ നിയമനം. മാർച്ച് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്/ടിസിഎംസി റജിസ്ട്രേഷൻ, ഒരു വർഷ പരിചയം. ശമ്പളം: 75,000
വെബ്സൈറ്റ് ലിങ്ക് http://www.cusat.ac.in/
കാർഷിക സർവകലാശാല
കേരള കാർഷിക സർവകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ്സ് റിസർച് സ്റ്റേഷനിൽ സ്കിൽഡ് വർക്കേർസ് ഒഴിവ്. കരാർ നിയമനം. മാർച്ച് 14 വരെ അപേക്ഷിക്കാം. അഭിമുഖം മാർച്ച് 14നു 11.30ന്. www.kau.in.
കേരള കാർഷിക സർവകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ്സ് റിസർച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരൊഴിവ്. . മാർച്ച് 24 വരെ അപേക്ഷിക്കാം. യോഗ്യത: ബയോകെമിസ്ട്രിയിൽ പിജി, നെറ്റ്.
വെബ്സൈറ്റ് ലിങ്ക് http://www.kau.in/
ഹെൽത്ത് സയൻസസിൽ
തൃശൂരിലെ കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസിൽ പ്രോഗ്രാമറുടെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിടെക് കംപ്യൂട്ടർ സയൻസ്/എംസിഎ, ഒരു വർഷ പിഎച്ച്പി, ജാവ ആൻഡ് ജാവാസ്ക്രിപ്റ്റ്. ശമ്പളം: 30,000. അഭിമുഖം മാർച്ച് 12 ന്.
വെബ്സൈറ്റ്
http://www.kuhs.ac.in