ഒഡെപെക് വഴി വിദേശത്ത് നിരവധി അവസരങ്ങൾ
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ ഇൻഡസ്ട്രിയൽ നഴ്‌സ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുപുരുഷന്മാർക്ക് അപേക്ഷിക്കാം
ഒഴിവ്: 100
യോഗ്യത: BSc നഴ്സിംഗ് / പോസ്റ്റ് ബേസിക് BSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: AED 5000
വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഗതാഗതം, താമസം എന്നിവ കമ്പനി നൽകുന്നതാണ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 7
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ടൗണ്‍ എക്‌സ്‌ചേഞ്ചിൽ മാര്‍ച്ച് 7ന് രാവിലെ 10.30ന് ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടത്തും.
പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. 40 വയസ്സാണ് പ്രായപരിധി.
കിളിമാനൂരിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായി അവസരം ഒരുക്കുന്നത്.
ഒറ്റത്തവണയായി 250 രൂപ നൽകി രജിസ്റ്റര്‍ ചെയ്യുന്നവർക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍ / ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം.
ഇതിനായുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ എംപ്ലോയബിലിറ്റി സെന്ററില്‍ ലഭ്യമാക്കും.