പത്താം ക്ലാസ് യോഗ്യതയിൽ ലോക്കോ പൈലറ്റ് അവസരങ്ങൾ.

പത്താം ക്ലാസ് യോഗ്യതയിൽ ലോക്കോ പൈലറ്റ് അവസരങ്ങൾ.
ഇന്ത്യന്‍ റെയില്‍വേ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. വരും വര്‍ഷത്തിലേക്കുള്ള 9900 ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള പത്ര വിജ്ഞാപനമാണ് ആര്‍ആര്‍ബി പുറത്തിറക്കിയത്. 

വിജ്ഞാപന വിവരങ്ങൾ

മാര്‍ച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആര്‍ആര്‍ബി പുറത്തിറക്കിയത്.


 ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം ആര്‍ആര്‍ബി ഏപ്രില്‍ 9ന് പുറത്തിറക്കും. ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് വിശദാംശങ്ങളറിയാം.അപേക്ഷ അവസാനിക്കുന്ന തീയതി : മെയ് 9, 2025

പ്രായ പരിധി വിവരങ്ങൾ

18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത വിവരങ്ങൾ

പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 നടുത്ത് ശമ്പളം ലഭിക്കും.

ഒഴിവുള്ള സോണുകള്‍

സെന്‍ട്രല്‍ റെയില്‍വേ : 376
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461
ഈസ്‌റ്റേണ്‍ റെയില്‍വേ : 768
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508
നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ : 100
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125.

നോര്‍ത്തേണ്‍ റെയില്‍വേ : 521
നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ : 679
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568
സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ : 796
സതേണ്‍ റെയില്‍വേ : 510
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759
വെസ്‌റ്റേണ്‍ റെയില്‍വേ: 885
മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225.

വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. വിശദവിവരങ്ങള്‍ക്ക് ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.rrbcdg.gov.in/ സന്ദര്‍ശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain