ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യരായ സേവന സന്നദ്ധയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ജോലിയില്‍ നിന്ന് വിരമിച്ച അധ്യാപകര്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ചവര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍,
രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടന അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കല്‍പ്പറ്റ നോര്‍ത്ത് വിലാസത്തില്‍ മാര്‍ച്ച് 22 വരെ സ്വീകരിക്കും. ഫോണ്‍- 04936 207800
2.ആലപ്പുഴ മെഡിക്കല്‍ കോളേജിൽ
നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബിലെ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് (2 എണ്ണം) അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത പ്ലസ്ടു വിജയവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഗവണ്‍മെന്റ് ആശുപത്രിയിലെ കാത്ത് ലാബില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും. പ്രായപരിധി 2025 മാര്‍ച്ച് ഒന്നിന് 40 വയസ് കവിയരുത്. ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ മാര്‍ച്ച് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാൽ വഴിയോ എത്തിക്കുക. ഫോണ്‍: 0477-2282021.