സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയിൽ അവസരങ്ങൾ

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയിൽ അവസരങ്ങൾ
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയിലെ ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രോജക്റ്റിലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നിവരെ കരാര്‍ നിയമനം നടത്തുന്നു.

പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട്: ബിരുദവും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ പബ്ലിക്ക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്‍ത്രോപോളജി, ലൈഫ് സയന്‍സ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 വയസ്. 

പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് : പബ്ലിക്ക് ഹെല്‍ത്ത്, നഴ്സിംഗ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും.അല്ലങ്കില്‍ പി.എച്ച്.ഡി, സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധം. പ്രായപരിധി 40 വയസ്. 

അപേക്ഷകള്‍ ഏപ്രില്‍ 10 വൈകീട്ട് 5ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പക്കണം. ട്രാസ്ജെന്‍ഡര്‍, ഇന്റര്‍സെക്സ് വ്യക്തികള്‍ക്ക് മുന്‍ഗണന കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in, ഫോണ്‍ 0471 2323223.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain