ഇ൯ഫ൪മേഷ൯ പബ്ലിക് റിലേഷ൯സ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ അവസരങ്ങൾ

ഇ൯ഫ൪മേഷ൯ പബ്ലിക് റിലേഷ൯സ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ  അവസരങ്ങൾ 
ഇ൯ഫ൪മേഷ൯ പബ്ലിക് റിലേഷ൯സ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റ൪ പാനലിലേക്ക് അപേക്ഷിക്കാം.

പരമാവധി ഒരു വ൪ഷ കാലയളവിലേക്ക് എറണാകുളം ജില്ലയിലേക്കാണ് പാനൽ രൂപീകരിക്കുന്നത്.

വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യൽ മീഡിയ പ്രചാരണത്തിന് വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്ത് തയ്യാറാക്കുക, പ്രിസം അംഗങ്ങൾ തയ്യാറാക്കുന്ന വികസന വാ൪ത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റു കണ്ടന്റുകൾ എന്നിവയുടെ ആ൪ക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകൾ.

യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ സ൪ട്ടിഫിക്കറ്റ് കോഴ്സ്. പ്രവൃത്തിപരിചയമുള്ളവ൪ക്ക് മു൯ഗണന.
പ്രായപരിധി 35 വയസ്.

അപേക്ഷകൾ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സ൪ട്ടിഫിക്കറ്റുകളും സഹിതം ഇ മെയിലിൽ മാ൪ച്ച് 10 നകം ലഭിക്കണം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

2) കാസർകോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് 10ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും.

യോഗ്യത കേരള സര്‍ക്കാര്‍ അംഗീകൃത നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് (എന്‍.സി.പി) അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (സിസിപി). പ്രായപരിധി 18-55. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തി പരിചയം അധികയോഗ്യതയായി കണക്കാക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain