ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ ലുലു ഹൈപ്പർമാർക്കറ്റിലേക്ക് വിവിധ അവസരങ്ങൾ. വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ഫോൺ വഴി അപ്ലൈ ചെയ്യാം. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) പ്രോജക്ട് മാനേജർ.
സിവിൽ എൻജിനീയർ മേഖലയിൽ കുറഞ്ഞത് 20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഷോപ്പിംഗ് മാൾ നിർമ്മാണ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. യോഗ്യത ബിടെക് സിവിൽ എൻജിനീയറിങ്.
2) സീനിയർ മാനേജർ.
എട്ടു വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരങ്ങൾ. യോഗ്യത ഡിഗ്രി അല്ലെങ്കിൽ എംബിഎ.
3) അസിസ്റ്റന്റ് മാനേജർ.
കുറഞ്ഞത് നാലു മുതൽ ഏഴ് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരങ്ങൾ. ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം. യോഗ്യത എംബിഎ അല്ലെങ്കിൽ ഡിഗ്രി.
4) എക്സിക്യൂട്ടീവ്.
ഒന്നു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ.
എന്നിങ്ങനെയുള്ള അവസരങ്ങളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റയും നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിന്റെ പേരും സഹിതം അയക്കുക.
careers@luluindia.com
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മാർച്ച് 25.