പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ടൂറിസം വകുപ്പിൽ അവസരങ്ങൾ.
കേരള സര്‍ക്കാരിന്‍റെ കീഴില്‍ ടൂറിസം വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട പ്രായപരിധി 18 വയസ്സ് മുതൽ 36 വയസ്സ് വരെ ആയിരിക്കണം.
യോഗ്യത
ഹൗസ് കീപ്പിങ് സ്‌റ്റാഫ് പത്താം ക്ലാസ്; ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ, 6 മാസ പരിചയം.
2) ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് യോഗ്യത : പ്ലസ് ടു ജയം, ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം/ ഒരു വർഷ ഡിപ്ലോമ, 2 വർഷ പരിചയം.
3) കുക്ക് യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ, 2വർഷ പരിചയം.
4) റിസപ്ഷനിസ്‌റ്റ് പ്ലസ് ടു ജയം, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.keralatourism.gov.in സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.