കരാർ അടിസ്ഥാനത്തിൽ സർക്കാർ ഓഫീസിൽ ക്ലർക്ക് നിയമനം.
കരാർ അടിസ്ഥാനത്തിൽ ക്ലർക്ക് നിയമനം.പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തപുരം ജഗതി യിലുള്ള ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നു.പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ പരിജ്ഞാനം നിർബ ന്ധമാണ്. BEd D.EIFJ ഉള്ളവർക്ക് മുൻഗണന.
വെള്ള കടലാസിൽ തയ്യാ റാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റാ, സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ സഹിതം 14.03.2025 നു മുമ്പായി ഡയറക്‌ടർ, എസ്.ഐ.ഇ.ടി, ജഗതി, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
2) ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് സെൻ്ററിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ മാര്‍ച്ച് 15 ന് ചേര്‍ത്തല ഗവ. പോളിടെക്‌നികിൽ നടക്കും.
20ഓളം സ്വകാര്യസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000 ല്‍ അധികം ഒഴിവുകള്‍ ഉണ്ട്.
പ്രവൃത്തിപരിചയമുളളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍സിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
എന്നതാണ് രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്. പങ്കെടുക്കുന്നവര്‍ അഞ്ച് സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ചേര്‍ത്തല ഗവ. പോളിടെക്‌നികില്‍ ഹാജരാകണം