നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി അവസരങ്ങൾ

നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി അവസരങ്ങൾ 
കൊച്ചി നേവല്‍ ബേസിലെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി 240 അപ്രന്റ്റിസ് അവസരങ്ങള്‍. ഒരു വര്‍ഷം നീളുന്ന പരിശീലനം ജൂലൈയില്‍ ആരംഭിക്കും. മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: rdsdekerala. dgt.gov.in.

ഒഴിവുള്ള ട്രേഡുകള്‍

കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ), ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫിറ്റര്‍, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടര്‍ വെഹിക്കിള്‍), മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍, ടര്‍ണര്‍, വെല്‍ഡര്‍ -ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഫൗണ്‍ട്രിമാന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്, സിവില്‍), സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റര്‍, പ്ലംബര്‍, മെക്കാനിക്കല്‍ ഡീസല്‍, ടെയ്‌ലര്‍ -ജനറല്‍, മെക്കാനിക് റേഡിയോ ആന്‍ഡ് റഡാര്‍ എയര്‍ക്രാഫ്റ്റ്, പെയിന്റര്‍-ജനറല്‍, ഷിപ്റൈറ്റ്-വുഡ്.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്, 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ എസ്.സി.വി.ടി).

പ്രായം: 18 മുതല്‍ 21 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ മുഖേന. സ്റ്റൈപന്‍ഡ്: 7,700-8,050രൂപ. വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം.

വിലാസം: The Admiral Superintendent (for Officer in -Charge), Apprentices Training School, Naval Ship Repair Yard, Naval Base,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain