കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റൻ്റ് അവസരങ്ങൾ
കേന്ദ്ര കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്( കർണാടക), ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നുഒഴിവ്: 8
യോഗ്യത: ബിരുദം( ആർട്സ്/ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ)
പരിചയം: 2 വർഷം.
അഭികാമ്യം: കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ പ്രവീണം
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,000 - 27,150 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സഫായിവാലയുടെ ( എൻറോൾഡ് ഫോളോവർ) രണ്ടു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. മുന്നാക്ക വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ ഡബ്ലിയു എസ് ) വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഒഴിവാണ്.
ഉദ്യോഗാർത്ഥികൾ പത്താംതരം പാസായവരും നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും നിർദിഷ്ട ശാരീരിക യോഗ്യതയുള്ളവരും ആയിരിക്കണം.
താല്പര്യമുള്ളവർ തഹസിൽദാരിൽ കുറയാത്ത റവന്യൂ അധികാരികളിൽ നിന്നുള്ള ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് സഹിതം മാർച്ച് അഞ്ചിനു മുൻപായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.