കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരങ്ങൾ
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( KIIDC), അരുവിക്കരയിലെയും തൊടുപുഴയിലെയും മലയോര അക്വാ വാട്ടർ ബോട്ടിലിംഗ് പ്ലാൻ്റിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുവർക്കർ
യോഗ്യത: ഒൻപതാം ക്ലാസ്
പ്രായപരിധി: 45 വയസ്സ്
ദിവസ വേതനം: 675 രൂപ
ഓപ്പറേറ്റർ
യോഗ്യത: ITI ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഫിറ്റർ)
പ്രായപരിധി: 45 വയസ്സ്
ദിവസ വേതനം: 730 രൂപ
ഇന്റർവ്യൂ വിവരങ്ങൾ.
അരുവിക്കര : ഓപ്പറേറ്റർ ഒഴിവിലേക്കുള്ള ഇന്റർവ്യൂ മാർച്ച് 6 രാവിലെ 10.30ന്. വർക്കർ ഒഴിവിൽ അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക്.
ലൊക്കേഷൻ - Hilly Aqua Water Bottling Plant.Aruvikkara, Near Aruvikkara dam, Nedumangad, Trivandrum, 695564.
ഇന്റർവ്യൂ തീയതി: മാർച്ച് 6
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി വകുപ്പിൽ ടെക്നീഷ്യൻ ഗ്രേഡ് II കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയത്തിൽ ITI സർട്ടിഫിക്കറ്റ്, എഞ്ചിനീയറിംഗ് കോളേജിലോ സർവകലാശാലകളിലോ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉളളവർക്ക് അപേക്ഷിക്കാം.
18 നും 36 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ഒന്നിന് മുൻപായി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം) ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്നീഷ്യൻ ഗ്രേഡ് II, ഡിപ്പാർട്ടമെൻറ് ഓഫ് പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി ഓൺ കോൺട്രാക്ട് ബേസിസ് എന്ന കുറിപ്പോടെ ‘രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22’ എന്ന വിലാസത്തിൽ മാർച്ച് 8 ന് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കണം.