റബ്ബർ ബോർഡിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ.
കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് കോട്ടയം, കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വ്യവസ്ഥ പഠന വിഭാഗത്തിലെ സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് ഇൻ്റർവ്യു നടത്തുന്നുഒഴിവ്: 1
യോഗ്യത: അഗ്രികൾച്ചറൽ മെറ്റീരിയോളജി, മെറ്റീരിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, ക്ലൈമറ്റ് സയൻസ്, ഇന്റഗ്രേറ്റഡ് BSc -MSc ക്ലൈമറ്റ് ചാൻസ് അഡാപ്റ്റേഷൻ
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 33,000 രൂപ
ഇന്റർവ്യൂ തീയതി: മാർച്ച് 13
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് സെൻ്ററിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ മാര്‍ച്ച് 15 ന് ചേര്‍ത്തല ഗവ. പോളിടെക്‌നികിൽ നടക്കും.
20ഓളം സ്വകാര്യസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000 ല്‍ അധികം ഒഴിവുകള്‍ ഉണ്ട്.
പ്രവൃത്തിപരിചയമുളളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍സിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
എന്നതാണ് രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്. പങ്കെടുക്കുന്നവര്‍ അഞ്ച് സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ചേര്‍ത്തല ഗവ. പോളിടെക്‌നികില്‍ ഹാജരാകണം.