മിൽമയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് അവസരങ്ങൾ

മിൽമയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് അവസരങ്ങൾ 
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, പത്തനംതിട്ട ഡെയറിയിലെ സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത
1. ബിരുദം
2. KGTE ടൈപ്പ്റൈറ്റിങ് ( ഇംഗ്ലിഷ്) ഹയർ
3. KGTE ഷോർട്ട് ഹാൻഡ് ലോവർ.


4. സർട്ടിഫിക്കറ്റ് കോഴ്സ് ( കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഡാറ്റാ എൻട്രി ഓപ്പറേഷൻ/ തത്തുല്യം)
പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 24,000 രൂപ


ഇന്റർവ്യൂ തീയതി: മാർച്ച് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

2) കോഴിക്കോട് കോര്‍പ്പറേഷനില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നത് വരെ ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതന (ദിവസം 1840 രൂപ) അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് നിയമിക്കുന്നു.

പ്രായം 65 കവിയരുത്.
യോഗ്യതയും പ്രവര്‍ത്തി പരിചയവും: എംബിബിഎസ്, ഫാമിലി മെഡിസിനിലോ ജെറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവര്‍ക്ക് മുന്‍ഗണന.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും മുന്‍ഗണന.

വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, മേല്‍വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 15 ന് വൈകിട്ട് നാല് മണിക്കകം കോഴിക്കോട് പഴയ കോര്‍പ്പറേഷന്‍ കോമ്പൌണ്ടിലെ വയോമിത്രം ഓഫീസില്‍ നേരിട്ടോ ഇമെയിലിലോ ലഭ്യമാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain