ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനിൽ അവസരം
പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മൂന്ന് വര്‍ഷ ഡിപ്ലോമ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ്.
ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്
/ ഇലക്ട്രിക്കല്‍ പവര്‍ സിസ്റ്റംസ്/ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ് / മെക്കാനിക്കല്‍ എഞ്ചിനീയറിങ്).
ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
38 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,000 രൂപ മുതല്‍ 82,660 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷകരില്‍ യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും, ശേഷം സ്‌കില്‍ ടെസ്റ്റും, ഇന്റര്‍വ്യൂവും, മെഡിക്കല്‍ ടെസ്റ്റും നടത്തിയാണ് തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബിഎംആര്‍സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ ജോബ് പേജ് തിരഞ്ഞെടുത്ത് ട്രെയിന്‍ ഓപ്പറേറ്റര്‍ വിജ്ഞാപനം കാണുക. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. തന്നിരിക്കുന്ന മാതൃകയില്‍ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കി ഹാര്‍ഡ്‌കോപ്പി സ്പീഡ് പോസ്റ്റ് മുഖേന ബിഎംആര്‍സിക്ക് അയക്കണം.www.bmrc.co.in