എം.ടെക് ഇൻ എൻവയോൺമെന്റൽ എൻജിനിയറിങ്/ എം.ബി.എ/ എം.എസ്.ഡബ്ല്യൂ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർക്കും സി.എ ഇന്റർ/ ഐസിഡബ്ല്യൂഎ ഇന്റർ അല്ലെങ്കിൽ ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്കും അവസരമുണ്ട്.
ഉയർന്ന പ്രായ പരിധി 32 വയസ്
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14 രാവിലെ 10.30 ന് ശുചിത്വമിഷൻ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
2) കോഴിക്കോട്: കൊടുവള്ളി അഡീഷണൽ ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനത്തിന് മാർച്ച് 18 ന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഹാളിൽ തത്സമയ അഭിമുഖം നടത്തുന്നു.
യോഗ്യത: ക്രഷ് വർക്കർ പ്ലസ് ടു പാസ്. ക്രഷ് ഹെൽപ്പർ പത്താം ക്ലാസ് പാസ്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള 35 വയസ്സിനു മേൽ പ്രായമുള്ള പ്രസ്തുത യോഗ്യതയുള്ള വനിതകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും ഒരു പകർപ്പും സഹിതം നേരിട്ടെത്തണം.
പ്രദേശത്തെ സ്ഥിരതാമസക്കാർക്ക് മുൻഗണന ഉണ്ടാകും.
3) പത്തനംതിട്ട: പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. കുറഞ്ഞത് ഒരു വര്‍ഷം അക്കൗണ്ടന്റായി പരിചയം. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന.
പന്തളം ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം.
പ്രായപരിധി : 20 നും 35 നും മധ്യേ (വിജ്ഞാപന തീയതിയായ 2025 മാര്‍ച്ച് ഏഴിന്).
വേതനം : 20000 രൂപ
അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് , സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മാര്‍ച്ച് 18 നു വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കലക്‌ട്രേറ്റ് , പത്തനംതിട്ട വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.