എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മോഡല്‍ കരിയര്‍ സെന്റർ വഴി അവസരങ്ങൾ
ആലപ്പുഴ: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ള 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷാ ലിങ്ക് സന്ദര്‍ശിക്കുക.
2) കൊല്ലം: കരുനാഗപ്പള്ളി, കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരെ നിയമിക്കും.
സിവില്‍/ക്രിമിനല്‍ കോടതികളില്‍നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.
നീതിന്യായ വകുപ്പില്‍നിന്ന് വിരമിച്ചവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും.
പ്രായപരിധി: 62 വയസ്സ്.
ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 വിലാസത്തില്‍ മാര്‍ച്ച് 26നകം അപേക്ഷ സമര്‍പ്പിക്കണം.