വിവിധ ജില്ലകളിൽ തൊഴിൽമേള വഴി അവസരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.100ലധികം ഒഴിവുകളുമായി വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ , ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, പിജി യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12ന് രാവിലെ 10ന് ബയോഡേറ്റയും (കുറഞ്ഞത് 3) അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം.
2) മലപ്പുറം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ഏപ്രിൽ 11ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.
അഞ്ചോളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ സെയിൽസ്, മാർക്കറ്റിംഗ്, ഫീൽഡ് സെയിൽസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ആങ്കറിംഗ്, ടീച്ചിംഗ്, എച്ച്.ആർ അഡ്മിനിസ്ട്രേറ്റർ, എച്ച്.ആർ അസിസ്റ്റൻറ്, കോഴ്സ് കൗൺസിലർ, എ ബ്രോഡ് എഡ്യൂക്കേഷൻ കൗൺസിലർ, ടെലി കോളർ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഒഴിവുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഡിപ്ലോമ, ഐടിഐ, ഐടി, സിവിൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.