കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ അവസരങ്ങൾ

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ അവസരങ്ങൾ
കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ്, മാനേജർ (പ്രൊക്യുർമെന്റ് മാർക്കറ്റിംഗ്) ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത: MBA (മാർക്കറ്റിംഗ്)/MBA അഗ്രി ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും ബിരുദാനന്തര ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 45,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


2) പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കറെ നിയമിക്കുന്നു.

16- വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും -35നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഏപ്രില്‍ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ (കുളനട).


 പ്രവര്‍ത്തിക്കുന്ന പന്തളം-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം.
യോഗ്യത- പ്ലസ് ടു/ തതുല്യം.

3) കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല).

ഉയർന്ന പ്രായ പരിധി: 56 വയസ്സ്.
ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതികം അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain