ഇന്റർവ്യൂ വഴി വിവിധ പഞ്ചായത്തുകളിൽ അവസരങ്ങൾ.
1) അക്കൗണ്ടന്റ് ഒഴിവ്ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബികോം , ടാലി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 നകം പ്രൊജക്ട് മാനേജർ & എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം
2) അപ്രന്റീസ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ പാതയ്ക്കരയിൽ പ്രവർത്തിക്കുന്ന ഐടിഐ യിൽ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 16ന് രാവിലെ 11ന് ഐടിഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ:04933-226068
3) വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അക്രഡിറ്റ് എഞ്ചിനീയർ/ഓവർസീയർ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 21നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്ക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഏപ്രിൽ 24 ന് രാവിലെ 11 ന് ഐടിഡി പ്രൊജക്റ്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: .
4) താൽക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പാലിയേറ്റിവ് നഴ്സ് (ഹോമിയോ), സ്റ്റോർ അസിസ്റ്റന്റ് (ഹോമിയോ), അറ്റൻഡർ (ഹോമിയോ) എന്നീ തസ്തികകളിൽ താലികാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പേരു രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505204.
5) കൂടിക്കാഴ്ച്ച 15 ന്
നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സൗഖ്യം, എച്ച് എം സി പദ്ധതികളിലെ വിവിധ തസ്തികകളിലേക്ക് ഏപ്രിൽ 10 ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച ഏപ്രിൽ 15 ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് ആശുപത്രി വികസന സമിതി സെക്രട്ടറി അറിയിച്ചു.
6) വെറ്ററിനറി ഡോക്ടർ നിയമനം
രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, പേരാവൂർ, തലശ്ശേരി, കണ്ണൂർ ബ്ലോക്കുകളിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആന്റ് എഎച്ച്) നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റിനൊപ്പം കെ.വി.സി രജിസ്ടേഷൻ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഏപ്രിൽ പത്തിന് രാവിലെ 11 ന് കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് അടുത്തുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
7) എന്യൂമറേറ്റർ നിയമനം
ഫിഷറീസ് വകുപ്പ് ഇൻലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയിൽ ഒരു എന്യൂമറേറ്ററെ മെയ് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രാബത്തയുൾപ്പെടെ 25,000 രൂപ.
പ്രായ പരിധി 21 മുതൽ 36 വയസ്സ് വരെ. ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. ഉദ്യോഗാർഥികൾ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രിൽ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ 0495-2383780
8) ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്സ്മാൻ അല്ലെങ്കിൽ ഓവർസിയർ ഗ്രേഡ്-3 (സിവിൽ) തസ്തികയിലെ മൂന്ന് ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രിൽ 22 ന് രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. നിയമനം പരമാവധി 90 ദിവസത്തേയ്ക്കോ പി.എസ്.സി മുഖാന്തിരം ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുന്നതുവരെയോ മാത്രമായിരിക്കും.