വർക്കർ ഹെൽപ്പർ തുടങ്ങിയ നിരവധി അവസരങ്ങൾ
ഹെൽപർഅങ്കമാലി കറുകുറ്റി പഞ്ചായത്ത് 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവ്. വാർഡിൽ സ്ഥിര താമസക്കാരായ 18 നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. അപേക്ഷകൾ ഏപ്രിൽ 24നകം അങ്കമാലി ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.
കോർഡിനേറ്റർ, അസിസ്റ്റന്റ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിങ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവ്. അപേക്ഷകൾ ഏപ്രിൽ19നകം ലഭിക്കണം. വിലാസം: ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്,തിരുവനന്തപുരം- 695 014. www.kittsedu.org
മാനേജർ, ഓഫിസർ
കോട്ടയത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം. ജനറൽ മാനേജർ (ടെക്നിക്കൽ), ചീഫ് ഫിനാൻഷ്യൽ ഒഫിസർ, കമ്പനി സെക്രട്ടറി കം ഇന്റേണൽ ഒാഡിറ്റർ തസ്തികകളിലാണ് അവസരം. ഏപ്രിൽ 23 വരെ ഒൺലൈനായി അപേക്ഷിക്കാം.
www.cmd.kerala.gov.in
സിഫ്റ്റ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ്) ഇഐഎസ് ഡിവിഷനിൽ 2 യങ് പ്രഫഷനൽ ഒഴിവ്. യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ബിരുദം. ജേണലിസം. അഭിമുഖം ഏപ്രിൽ 25നു 10.30ന് വില്ലിങ്ഡൻ ഐലൻഡിലെ സിഫ്റ്റ് ഓഫിസിൽ. www.cift.res.in
എൻജിനീയർ
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അക്രഡിറ്റ് എൻജിനീയർ/ ഓവർസീയർ ഒഴിവ്. പ്രായം: 21-35. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ഡിപ്ലോമ/ഐടിഐ. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 24 നു 11 ന് ഐടിഡി പ്രൊജക്റ്റ് ഓഫിസിൽ ഹാജരാവുക. 0493–6202232.
ഡ്രാഫ്റ്റ്‌സ്മാന്‍
ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷന്‍ ഒാഫിസില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) തസ്തികയിൽ 3 ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഐടിഐ, ഡിപ്ലോമ. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഏപ്രില്‍ 22 നു 11 ന് സബ് ഡിവിഷന്‍ ഓഫിസില്‍ ഹാജരാവുക. , .
സോഫ്റ്റ്‌വെയർ ഡവലപർ
വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ ഒഴിവ്. 6 മാസ കരാർ നിയമനം. യോഗ്യത: എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംടെക്/ എംഇ/ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ്/ ഐടി. PHP with Codelgniter/Symfony framework, HTML, CSS, Javascript, Flutter എന്നീ മേഖലകളിലെ പ്രാഗൽഭ്യം. ഒരു വർഷ പ്രവൃത്തി പരിചയം. ഏപ്രിൽ 21 നകം https://forms.gle/3jxcH3bj9WvkAkKV8 ഗൂഗിൾ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും ചേർത്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.wayanad.gov.in
എൻജിനീയർ
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനം. ബയോഡേറ്റ, അപേക്ഷ എന്നിവ ഏപ്രിൽ 25 നു 5 നകം സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. www.kshb.kerala.gov.in, 0471–2330001.