റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൽ അവസരങ്ങൾ

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൽ അവസരങ്ങൾ
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കേരളത്തിലും (148) അവസരങ്ങൾ

അടിസ്ഥാന യോഗ്യത:
മെട്രിക്കുലേഷൻ/ പത്താം ക്ലാസ്+ ITI
അല്ലെങ്കിൽ
മെട്രിക്കുലേഷൻ/പത്താം ക്ലാസ് +അപ്രന്റീസ്ഷിപ്പ്
അല്ലെങ്കിൽ
മെട്രിക്കുലേഷൻ/ പത്താം ക്ലാസ് + ഡിപ്ലോമ

പ്രായം: 18 - 30 വയസ്സ്
( SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900

അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM: 250 ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം റീഫണ്ട് ലഭിക്കും)
മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 400 രൂപ റീഫണ്ട് ലഭിക്കും).


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

2) ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്ഡബ്ല്യൂ, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടു വര്‍ഷം കുറയാത്ത പ്രവര്‍ത്തി പരിചയം, ആലപ്പുഴ ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: അഭിമുഖ തീയതിയില്‍ 40 വയസ്സ് തികയാൻ പാടില്ല.
ഹോണറേറിയം 29535 രൂപ.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, കോടതി സമുച്ചയം, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ ഏപ്രില്‍ 21 ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ എത്തിക്കുക.

സൂക്ഷമ പരിശോധനക്ക് ശേഷം അഭിമുഖ തീയതിയും സ്ഥലവും അറിയിക്കുന്നതാണ്.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain