ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അവസരങ്ങൾ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അവസരങ്ങൾ
പത്തനംതിട്ട: പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎന്‍ആര്‍ഇജിഎസ് എന്നിവയില്‍ മുന്‍ പരിചയം അഭികാമ്യം.

ഏപ്രില്‍ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689503 വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ,


 സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം.അഭിമുഖം ഏപ്രില്‍ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍.

2) ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).

ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു.
താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain