ക്ഷീരകർഷക ക്ഷേമനിധിയുടെ ജില്ലാ നോഡൽ ഓഫീസിൽ അവസരങ്ങൾ
പാലക്കാട് ജില്ലയിലെ ക്ഷീരകർഷക ക്ഷേമനിധിയുടെ ജില്ലാ നോഡൽ ഓഫീസിലേക്ക് പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് ജോലിയവസരം. ക്ഷീരജാലകം പ്രമോട്ടർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ കരാർ നിയമനമാണ് നടക്കുന്നത്. യോഗ്യത
പാലക്കാട് ജില്ലാ പരിധിയിലുള്ള ക്ഷിര സംഘങ്ങൾ, ക്ഷീര വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതിന് താത്പര്യമുള്ള ജില്ലാ നിവാസികളായ ഉദ്യോഗാർത്ഥികളാണ് അപേക്ഷക്കേണ്ടത്.
ഹയർ സെക്കണ്ടറി / ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാനും അറിഞ്ഞിരികണം.18 മുതൽ 40 വയസ്സാണ് പ്രായപരിധി.
അപേക്ഷ
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും അപേക്ഷ, തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 08 ന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ നൽകണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.
2. ജില്ലാ എംപ്ലോയ്മെന്റ്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 26ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. അസോസിയേറ്റ് ബിസിനസ് മാനേജർ, മാനേജർ ട്രെയിനി, ടീം ലീഡർ, പ്രയോരിറ്റി പാർട്നേർസ്, ഫിനാൻഷ്യൽ കോൺസൽറ്റന്റ്സ്, ഇൻഷുറൻസ് അഡൈസർ, സെയിൽസ് ഓഫീസർ, മെക്കാനിക് തസ്തികകളിലാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
The District Nodal Office of the Dairy Farmers Welfare Fund in Palakkad has announced vacancies for the position of Ksheera Jalakam Promoter. Candidates with a minimum qualification of Plus Two are eligible to apply. The position is temporary and will be based on a daily wage contract