വൻ അവസരങ്ങളുമായി മെഗാ തൊഴിൽ മേള
സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ ഏപ്രിൽ 25ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. വി.കെ. പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജോബ്ഫെയറിൽ 100 ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9ന് ജോബ് ഫെയർ ആരംഭിക്കും.അടിസ്ഥാന യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. ഐ.ടി, എഞ്ചിനീറിങ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്മന്റ് തുടങ്ങി വിവിധ തസ്തികകളിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർഥികളെ തേടുന്നത്.
ഓൺലൈനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം.
രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്റ്റർ ചെയ്യാൻ www.tiim.co.in എന്ന ലിങ്ക് സന്ദർശിക്കാം. കൂടുതൽ