കുടുംബശ്രീ ജില്ലാ മിഷനിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

കുടുംബശ്രീ ജില്ലാ മിഷനിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷന്റെ ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശ്ശേരി ബ്ലോക്കുകളിലെ സി ഡി എസ്സുകളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോർസ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസിലർമാരെ നിയമിക്കുന്നു.

സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ / ബിരുദാനന്തരമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാമിഷൻ കോ ഓർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ -670002 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ചിനകം എത്തിക്കണം.
പ്രസ്തുത ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന

2) മലപ്പുറം: താനൂര്‍ സിഎച്ച്എംകെഎം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, വിഭാഗങ്ങളില്‍ അതിഥി അധ്യാപകരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും യോഗ്യത, 


മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ തപാല്‍ മുഖേനയോ നേരിട്ടോ കോളേജില്‍ സമര്‍പ്പിക്കണം.
ഇമെയില്‍ വഴിയും അപേക്ഷിക്കാം.

3) കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 28ന് രാവിലെ 10.30ന് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain