പരീക്ഷയില്ലാതെ കേരള സർക്കാർ സ്ഥാപനത്തിൽ അവസരം
PSC പരീക്ഷയില്ലാതെ കേരള സർക്കാർ സ്ഥാപനമായ കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.സാനിറ്റേഷൻ സ്റ്റാഫ്
1)ഒഴിവ്: 5
2) യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടാവാൻ പാടില്ല).
3) അഭികാമ്യം: പ്രവർത്തി പരിചയം
4)പ്രായപരിധി: 18-45 വയസ്സ്
5)ശമ്പളം: 18,390 രൂപ
ജോലി സമയം
രാവിലെ 08.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെ അടിയന്തിര ഘട്ടത്തിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും.
തെരഞ്ഞെടുപ്പ് രീതി.
അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും. അപേക്ഷ അയക്കുന്ന രീതി.
അപേക്ഷ നൽകുവാൻ താല്പര്യമുള്ളവർക്ക് തപാൽ മുഖേനയോ ഇമെയിൽ വഴിയോ അപേക്ഷകൾ നൽകാം അപേക്ഷ നൽകുന്നതിനുള്ള അപേക്ഷാ ഫോമിനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.