അങ്കണവാടി ഹെൽപ്പർ മുതൽ അവസരങ്ങൾ.

അങ്കണവാടി ഹെൽപ്പർ മുതൽ അവസരങ്ങൾ.
ആലപ്പുഴ: വെളിയനാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കാവാലം പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായംപരിധി-18-46 വയസ്സ് (2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം 46 വയസ്സ് കഴിയാന്‍ പാടില്ല).പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും.

മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര് സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി മൂന്ന് വര്‍ഷം) ഇളവ് അനുവദിക്കുന്നതാണ്.

അങ്കണവാടി ഹെല്‍പ്പര്‍-എസ്.എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടില്ല (എഴുത്തും വായനയും അറിഞ്ഞിരിക്കണം).പൂരിപ്പിച്ച അപേക്ഷകൾ മെയ് ഒമ്പതിന് അഞ്ച് മണിക്ക് മുമ്പായി വെളിയനാട് ഐ.സി.ഡി.എസ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

2) കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് 50 വയസ്സിന് താഴെയുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം ഏപ്രിൽ 28 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തിക്കണമെന്ന് കണ്ണൂർ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain